കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; 11-ന് അവധി

11-ന് അവധി

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും സെന്ററുകൾക്കും ഒക്ടോബർ 11 – ന് നവരാത്രി ആഘോഷം (പൂജ വെപ്പ്) പ്രമാണിച്ച് അവധി ആയിരിക്കും.

ഹിന്ദി എകദിന ശില്പശാല

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പ് ഹിന്ദി പക്ഷാചാരണത്തോടനുബന്ധിച്ച് ‘ഹിന്ദി ഭാഷയുടെ സാധ്യതകൾ’ എന്ന വിഷയത്തിൽ എകദിന ശില്പശാല നടത്തി. പഠനവകുപ്പ് മേധാവി ഡോ. വി. കെ. സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കേരള സർവകലാശാല പ്രൊഫ. ഡോ. പി.ജെ. ഹെർമ്മൻ, ആർ.ഐ.ഇ. മൈസൂറിലെ അസി. പ്രൊഫ. ഡോ. സർവേശ് മൗര്യ, ആർ.ബി.ഐ. കൊച്ചിയിലെ രാജഭാഷ മാനേജർ ഡോ. മധുശീൽ ആയില്ല്യത്ത്, ഡോ. എസ്. മഹേഷ്, ഡോ. ആശിവാണി തുടങ്ങിയവർ പങ്കെടുത്തു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

കാലിക്കറ്റ് സർവകലാശാലയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥനത്തിൽ ( ആഴ്ചയിൽ രണ്ട് ദിവസം ) നിയമനം നടത്തുന്നതിന് വേണ്ടി പാനൽ തയ്യാറാക്കുന്നതിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : (I) എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി / എം.എ. / എം.എസ് സി. സൈക്കോളജി. (II) എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി / ആർ.സി.ഐ. അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള രണ്ടു വർഷ കോഴ്സ്. (III) ആർ.സി.ഐ.-യുടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷൻ. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 01.01.2024 – ന് 36 വയസ് കവിയരുത് ( സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും ). അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 23. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://uoc.ac.in/ .

പി.എച്ച്.ഡി. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്രപഠന വകുപ്പിൽ പ്രൊഫസർ ബേബി ശാരിയുടെ കീഴിൽ ജെ.ആർ.എഫുള്ളവർക്ക് രണ്ട് പി.എച്ച്.ഡി സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16 – ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം.

സമ്പർക്ക ക്ലാസ് മാറ്റി

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 11-ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.എ. ഫിലോസഫി സമ്പർക്ക ക്ലസുകൾ ഒക്ടോബർ 21-ലേക്ക് മാറ്റി.

യു.ജി. ഫൗണ്ടേഷന്‍ കോഴ്സുകൾ 15 വരെ തിരുത്തൽ വരുത്താം

അഫിലിയേറ്റഡ് കോളേജുകൾ നാലുവർഷ ബിരുദ പ്രോഗ്രാമിൽ (CUFYUGP – 2024 പ്രവേശനം) തിരഞ്ഞെടുത്ത ഒന്നാം സെമസ്റ്റർ ജനറൽ ഫൗണ്ടേഷൻ കോഴ്‌സ്, ഡിസിപ്ലിൻ സ്പെസിഫിക് ഫൗണ്ടേഷൻ കോഴ്‌സ് എന്നിവയിൽ തിരുത്തൽ വരുത്തുന്നതിനുള്ള ലിങ്ക് ഒക്ടോബർ 10 മുതൽ 15 വരെ കോളേജ് പോർട്ടലിൽ ലഭ്യമാകും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ (CBCSS – 2022 പ്രവേശനം) എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CBCSS – SDE ) എം.എസ് സി. മാത്തമാറ്റിക്സ് ( 2022 & 2023 പ്രവേശനം ) ഏപ്രിൽ 2024, ( 2019 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

ബി.ടെക്. നാലാം സെമസ്റ്റർ (2014 സ്‌കീം) ഏപ്രിൽ 2023, ഒന്നാം സെമസ്റ്റർ (2019 സ്‌കീം) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top