കാലിക്കറ്റ് സർവകലാശാല വാർത്തകൾ; പരീക്ഷ

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള നാലാം സെമസ്റ്റര്‍ ബി.എ./ബി.കോം./ബിബിഎ /
ബി.എസ്.സി. അനുബന്ധ വിഷയങ്ങള്‍ (സി.ബി.സി.എസ്.എസ് – യു.ജി) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ ഏപ്രില്‍ 2026 / ഏപ്രില്‍ 2025 / സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം (സി.ഡി.ഒ.ഇ) / പ്രൈവറ്റ് രജിസ്‌ട്രേഷന്‍, ബി.ടി.എ. സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകര എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ 2026 മെയ് 7 വ്യാഴാഴ്ച മുതല്‍ നടത്തപ്പെടും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി ബയോകെമിസ്ട്രി നവംബര്‍ 2025 സപ്ലിമെന്ററി പരീക്ഷയുടെ (സി.സി.എസ്.എസ് – 2023 അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു. വിശദവിവരം വെബ്സൈറ്റില്‍.

ബി.ആര്‍ക്. ഏഴാം സെമസ്റ്റര്‍ റെഗുലര്‍ (2022 സ്‌കീം, 2022 അഡ്മിഷന്‍) / സപ്ലിമെന്ററി (2017 സ്‌കീം, 2017-2021) വരെയുള്ള അഡ്മിഷന്‍കാര്‍ക്ക്) നവംബര്‍ 2025 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധന/സൂക്ഷ്മപരിശോധന/പകര്‍പ്പ് എന്നിവയ്ക്കായി 17.04.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.

Share news
error: Content is protected !!
Scroll to Top