HIGHLIGHTS : Calicut University News; Drone Training Workshop

ഡ്രോൺ പരിശീലന ശില്പശാല
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പും (സി.ഐ.ഇ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി.) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി പഞ്ചദിന “ഡ്രോൺ / യു.എ.എസ്. അലൈഡ് ടെക്‌നോളജി” സ്കിൽ ഡെവലപ്മെന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു.. നവംബർ 10 മുതൽ 14 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പിലാണ് പരിശീലനം. 60 സീറ്റാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8156832705, 8851100290, ഇ-മെയിൽ : cie@uoc.ac.in.
രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/
കാലിക്കറ്റിലെ പെൻഷൻകാർ ജീവൽ പത്രിക സമർപ്പിക്കണം
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിരമിച്ച മുഴുവൻ പെൻഷൻകാരും ജീവൽ പത്രികയും നോൺ എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റും ഫാമിലി പെൻഷൻ വാങ്ങുന്നവർ ജീവൽ പത്രികയോടൊപ്പം പുനർവിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർവകലാശാല ഫിനാൻസ് വിഭാഗത്തിൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ നവംബർ രണ്ടു മുതൽ സ്വീകരിക്കും. അംഗീകൃത അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫീസ്, ബാങ്ക് മുതലായ കേന്ദ്രങ്ങൾ വഴി ജീവൽ പത്രിക ഓൺലൈനായും (ജീവൻ പ്രമാൺ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്) സമർപ്പിക്കാം. അംഗീകൃത കേന്ദ്രങ്ങളുടെ പട്ടിക ജീവൻ പ്രമാൺ പോർട്ടലിൽ ലഭ്യമാണ് ( https://jeevanpramaan.gov.in/
വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. പുതുക്കിയ വിജ്ഞാപന പ്രകാരം അഭിമുഖം നടക്കുന്ന തീയതി, വിഷയം എന്നിവ ക്രമത്തിൽ :- നവംബർ 17 – ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, നവംബർ 18 – ഫിലോസഫി, സംസ്‌കൃതം, അഫ്സൽ – ഉൽ – ഉലമ, ഹിന്ദി, നവംബർ 19 – അറബിക് (ഹിന്ദു നാടാർ, ഇ./ടി./ബി. സംവരണം), ഹിസ്റ്ററി (എസ്.സി. സംവരണം), ഇംഗ്ലീഷ് (എൽ.സി. / എ.ഐ. സംവരണം). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മതിയായ രേഖകളും സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in , https://sde.uoc.ac.in/ . ഫോൺ : 0494 2407356, 7494.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.എസ് സി. എൻവിറോണ്മെന്റൽ സയൻസ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CBCSS – UG ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


