HIGHLIGHTS : Calicut University News; Dr. SS Kaimal Memorial on 21st
ഡോ. എസ്.എസ്. കൈമള്‍ അനുസ്മരണം 21-ന്
കാലിക്കറ്റ് സര്‍വകലാശാലയുടെ അത്‌ലറ്റിക്‌സ് പരിശീലകനായിരുന്ന ഡോ. എസ്.എസ്. കൈമളിനെ അദ്ദേഹത്തിന്റെ ശിഷ്യര്‍ അനുസ്മരിക്കുന്നു. സെപ്റ്റംബര്‍ 21-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലക്ക് ഏറ്റവും കൂടുതല്‍ അന്തര്‍സര്‍വകലാശാലാ അത്‌ലറ്റിക്‌സ് കിരീടങ്ങള്‍ നേടിക്കൊടുത്തത് ഡോ. എസ്.എസ്. കൈമളാണ്. സര്‍വകലാശാലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഒളിമ്പ്യന്മാരെ വാര്‍ത്തെടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ‘നമ്മുടെ സ്വന്തം കൈമള്‍ സാര്‍’ എന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ ഓര്‍മകള്‍ പങ്കിടും.
പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പിൽ രണ്ട് പി.എച്ച്.ഡി. ( എനി ടൈം കാറ്റഗറി മാത്രം ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനിന്റെ കീഴിലാണ് ഒഴിവുകൾ. യോഗ്യരായവർ അസൽ രേഖകൾ സഹിതം സെപ്റ്റംബർ 24-ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് ഡയറക്ടറുടെ ചേമ്പറിൽ അഭിമുഖത്തതിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പഠന വകുപ്പുമായി ബന്ധപ്പെടാം. ഇ-മെയിൽ drsakeerdpe@gmail.com .
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ (CCSS) എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ( 2023 പ്രവേശനം ), എം.എ. ഉറുദു ( 2022 & 2023 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ( CBCSS – 2021, 2022, 2023 പ്രവേശനം ) എം.എ. മ്യൂസിക് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.പി.എഡ്. നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( CCSS ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം. എസ് സി. – ബയോകെമിസ്ട്രി, ഇലക്ട്രോണിക്സ്, ജനറൽ ബയോടെക്നോളജി, ജിയോഗ്രഫി, മൈക്രോ ബയോളജി, എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു