കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഡോ. സന്തോഷ് നമ്പി ദേശീയ ശാസ്ത്ര അക്കാദമി ഫെലോ

ഡോ. സന്തോഷ് നമ്പി ദേശീയ ശാസ്ത്ര അക്കാദമി ഫെലോ

കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി വകുപ്പിലെ സീനിയര്‍ പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയെ ദേശീയ ശാസ്ത്ര അക്കാദമി ഓഫ് ഇന്ത്യ (NASI) 2025-ലെ ഫെലോയായി തിരഞ്ഞെടുത്തു. സസ്യവര്‍ഗീകരണ ശാസ്ത്ര രംഗത്തെ അതുല്യമായ ഗവേഷണ സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര അക്കാദമികളിലൊന്നായ NASI-യുടെ ബഹുമതി. ഈ വര്‍ഷം സസ്യശാസ്ത്ര വിഭാഗത്തില്‍ രാജ്യത്താകെ ആറുപേരെയാണ് ഫെലോഷിപ്പിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബര്‍ എട്ടിന് ഗുവാഹട്ടി ഐ.ഐ.ടിയില്‍ നടക്കുന്ന NASI-യുടെ 95-ാം വാര്‍ഷിക സമ്മേളനത്തിലാണ് ഫെലോഷിപ്പ് സമ്മാനിക്കുക. കാലിക്കറ്റില്‍ നിന്ന് NASI ഫെലോഷിപ്പ് ലഭിക്കുന്ന രണ്ടാമത്തെ പ്രൊഫസ റാണ് ഡോ. സന്തോഷ് നമ്പി. പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. കെ.എസ്. മണിലാലാണ് ആദ്യത്തെയാള്‍. ഡോ. നമ്പി സര്‍വകലാശാലയില്‍ കോളേജ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍, പ്രവേശനവിഭാഗം ഡയറക്ടര്‍, ബോട്ടണി വകുപ്പുമേധാവി, എസ്റ്റേറ്റ് ഓഫീസര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സര്‍വകലാശാലാ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ (CUBG) ചുമതല ഇദ്ദേഹത്തിനാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. നമ്പി ഇന്ത്യന്‍ ഫേണ്‍ സൊസൈറ്റി, ലിന്നേയന്‍ സൊസൈറ്റി (ലണ്ടന്‍), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആഞ്ചിസ്‌പേം ടാക്‌സോണമി എന്നിവയുടെ ഫെലോയാണ്. യു.പി.എസ്.സിയുടെ റിസോഴ്സ് പേഴ്‌സണും കേന്ദ്രസര്‍ക്കാറിന് കീഴിലെ അനുസന്ധാന്‍ നാഷ്ണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗവേഷണ ഗ്രാന്റ് കമ്മിറ്റിയിലെ പ്രധാന അംഗവുമാണ്. പ്രൊഫ. വി.വി. ശിവജന്‍ ഗോള്‍ഡ് മെഡല്‍ (IAAT, 2024), ബിര്‍ബല്‍ സാഹ്നി ജന്മശതാബ്ദി മെഡല്‍ (2024) മെറിറ്റോറിയസ് അച്ചീവേഴ്‌സ് അവാര്‍ഡ് (കാലിക്കറ്റ് സര്‍വകലാശാല 2023), പഞ്ചാനന്‍ മഹേശ്വരി മെഡല്‍ (ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റി 2022), ടോഡ് എഫ്. സ്റ്റ്യൂസി ഗോള്‍ഡ് മെഡല്‍ (East Himalayan Society for Spermatophyte Taxonomy, 2020), സിബാള്‍ഡ് ഫെല്ലോഷിപ്പ് (Royal Botanic Gardens, Edinburgh, 2017) മുതലായവ ഡോ. സന്തോഷ് നമ്പിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങളാണ്. തൊടുപുഴ വണ്ണപ്പുറം നമ്പ്യാപറമ്പില്‍ കുടുംബാംഗമാണ് ഡോ. സന്തോഷ് നമ്പി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായി വിരമിച്ച ഷിബി ഭാര്യയാണ്.

എൻ.എസ്.എസ് അവാർഡ് വിതരണം

കാലിക്കറ്റ് സർവകലാശാലയുടെ 2023 – 24 അധ്യയന വർഷത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റുകൾ / കോളേജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളൻ്റിയർമാർ എന്നിവർക്കുള്ള സർവകലാശാലാതല അവാർഡ് വിതരണവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് മീറ്റും ഒക്ടോബർ ഏഴിന് ( ചൊവ്വഴിച്ച ) നടക്കും. രാവിലെ 10 മണിക്ക് ഇ.എം.എസ്. സെ മിനാർ കോംപ്ലക്സിലാണ് പരിപാടി.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ. (CBCSS – UG) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top