കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ കായിക കോഴ്സുകള്‍ തുടരാന്‍ കോടതി അനുമതി സെലക്ഷന്‍ ട്രയല്‍സ് ഈ മാസം

കാലിക്കറ്റില്‍ കായിക കോഴ്സുകള്‍ തുടരാന്‍ കോടതി അനുമതി
സെലക്ഷന്‍ ട്രയല്‍സ് ഈ മാസം

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനില്‍ ബി.പി.എഡ്., എം.പി.എഡ്. കോഴ്സുകള്‍ തുടങ്ങാന്‍ ഹൈക്കോടതി അനുമതി. കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കോടതി വിധി പാലിക്കാതിരുന്ന എന്‍.സി.ടി.ഇ. ക്കെതിരെ സര്‍വകലാശാല നല്‍കിയ കോടതി അലക്ഷ്യക്കേസിലാണ് ഹൈക്കോടതി വിധി. 2022 ഒക്ടോബറില്‍ തന്നെ എന്‍.സി.ടി.ഇ. പരിശോധനക്ക് വേണ്ട നടപടികള്‍ സര്‍വകലാശാലാ സെന്ററില്‍ പൂര്‍ത്തീകരിക്കുകയും സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. കോടതി ഉത്തരവു പ്രകാരം കോഴ്സ് നടത്തിപ്പനെക്കുറിച്ചുള്ള പോരായ്മകള്‍ സര്‍വകലാശാലയെ അറിയിക്കുകയും അത് നികത്താന്‍ സമയം നല്‍കുകയും വേണമായിരുന്നു.  എന്‍.സി.ടി.ഇ. ജൂണ്‍ 23, ജൂലായ് 20 തീയതികളില്‍ നടത്തിയ രണ്ട് യോഗങ്ങളിലും കോടതി ഉത്തരവുകള്‍ പരാമര്‍ശിച്ചിരുന്നെങ്കിലും അതൊന്നും പാലിച്ചിരുന്നില്ല. സര്‍വകലാശാല 2017-ല്‍ നല്‍കിയ അപേക്ഷ നിരസിച്ചത് മാത്രം മിനുറ്റ്സില്‍ രേഖപ്പെടുത്തുകയായിരുന്നു. പക്ഷേ ഇത് സംബന്ധിച്ച് ഒരു വിവരവും സര്‍വകലാശാലക്ക് ഇതുവരെയും നല്‍കിയിട്ടില്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും എന്‍.സി.ടി.ഇ. നിഷ്‌കര്‍ഷിക്കുന്ന അക്കാദമിക സൗകര്യങ്ങളും ഒരുക്കിയിട്ടും കോഴ്സുകള്‍ക്ക് അനുമതി ലഭിക്കാതിരുന്നത് കായിക പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ കഷ്ടത്തിലാക്കിയിരുന്നു.  എം.പി.എഡിന് 35 സീറ്റും ബി.പി.എഡിന് 50 സീറ്റുമാണുള്ളത്. 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ കായിക പഠനവിഭാഗത്തിലെക്കും ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലേക്കുമുള്ള എം.പി.എഡ്., ബി.പി.എഡ്. പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയും കായികക്ഷമതാ പരീക്ഷയും 15, 16, 18, 19 തീയതികളില്‍ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കുമെന്ന് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. മനോജ് അറിയിച്ചു.

‘പ്രോസ്പെക്ട്’ മെഗാ തൊഴില്‍ മേള 16-ന് സര്‍വകലാശാലാ കാമ്പസില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നത് മുപ്പതോളം കമ്പനികള്‍

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 16-ന് മെഗാ തൊഴില്‍ മേള നടത്തുന്നു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ വെച്ച് നടത്തുന്ന ‘പ്രോസ്പെക്ട്’ മെഗാ തൊഴില്‍ മേളയില്‍ മുപ്പതോളം തൊഴില്‍ദായകരാണ് പങ്കെടുക്കുന്നത്. ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ്, ഐ.ടി., ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, ഫുഡ് പ്രോസസിംഗ്, ഇന്‍ഷൂറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലെ ഒന്നാം കിട കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തേടിയെത്തും. പ്രവേശനം സൗജന്യമാണ്. എസ്.എസ്.എല്‍.സി., പ്ലസ് ടു, ബിരുദം, എം.ബി.എ., എം.സി.എ.,  എം.എസ്.ഡബ്ല്യു., എഞ്ചിനിയറിംഗ് തുടങ്ങി വിവിധ തലത്തിലുള്ള യോഗ്യതകള്‍ ആവശ്യമായ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 16-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ കാമ്പസിലെ ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ ബയോ ഡാറ്റ സഹിതം ഹാജരാകണം. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍ 04832734737, 8078428570.

സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് സെലക്ഷന്‍ ട്രയല്‍ 9-ന്

കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്റണ്‍, ഖോ-ഖോ, സ്വിമ്മിംഗ്, കബഡി, ഹാന്റ് ബോള്‍, സോഫ്റ്റ് ബോള്‍ അക്കാഡമികളാണ് ആരംഭിക്കുന്നത്. സര്‍വകലാശാലയിലെ പ്രഗത്ഭരായ പരിശീലകരാണ് അക്കാദമിക്ക് നേതൃത്വം നല്‍കുന്നത്. അക്കാദമി പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ സപ്തംബര്‍ 9-ന് രാവിലെ 9 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കായികപഠന വിഭാഗവുമായി ബന്ധപ്പെടുക. ഫോണ്‍ 7907656265, 9656629953, 9567664789.

ഐ.ഇ.ടി. – ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ബി.ടെക്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം ‘മോറോ-23’ 11-ന് രാവിലെ 9.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ തുടങ്ങും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 15 വരെയാണ് പരിപാടി. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

സ്വിമ്മിംഗ് പൂള്‍ മാനേജര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തിലെ ഗോള്‍ഡന്‍ ജൂബിലി അക്വാട്ടിക്ക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളില്‍ മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സപ്തംബര്‍ 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ നേരിട്ട് നടത്തുന്ന കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ എം.ബി.എ. കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. കെമാറ്റ് യോഗ്യതയില്ലാത്തവരെയും പ്രവേശനത്തിന് പരിഗണിക്കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 11-ന് വൈകീട്ട് 5 മണിക്കു മുമ്പായി കോളേജ് ഓഫീസില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍ 8943129076, 8281730002, 9562065960.

ബി.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് ഐ.ഡി. ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗമനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍ 9746594969, 7907495814.

എം.എസ് സി. ഫുഡ്‌സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി സ്വാശ്രയ കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പി.ജി. ക്യാപ് രജിസ്‌ട്രേഷന്‍ ഐ.ഡി. ഉള്ള വിദ്യാര്‍ത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം 12-ന് രാവിലെ 10.30-ന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 04942407345.

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ് 23 മുതല്‍ വിവിധ സെന്ററുകളില്‍ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളിനും എസ്.ഡി.ഇ. വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04942400288, 2407356, 2407494.

ബി.പി.എഡ്., എം.പി.എഡ്. പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ സര്‍വകലാശാലാ കായിക പഠനവിഭാഗത്തിലെക്കും ഗവണ്‍മെന്റ് കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനിലേക്കുമുള്ള എം.പി.എഡ്., ബി.പി.എഡ്. പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയും കായികക്ഷമതാ പരീക്ഷയും 15, 16, 18, 19 തീയതികളില്‍ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, സ്‌പോര്‍ട്‌സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റൈറ്റിംഗ് പാഡ്, എന്നിവ സഹിതം രാവിലെ 9 മണിക്ക് ഹാജരാകണം. ഫോണ്‍ 0494 2407016, 2407017.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. ഫോക് ലോര്‍ സ്റ്റഡീസ് നവംബര്‍ 2022 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു.

എട്ടാം സെമസ്റ്റര്‍ ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top