Edit Content

Section

Edit Content

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ ; ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

HIGHLIGHTS : Calicut University News; Christmas vacation rescheduled

ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ 2025 – 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 (ബുധൻ) മുതൽ 2026 ജനുവരി 04 (ഞായർ) വരെയായി പുനഃക്രമീകരിച്ചു.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായ ബി.എച്ച്.എം. വിദ്യാർഥികൾക്കുള്ള രണ്ടാം വർഷ ( 2004 സിലബസ് – 2019 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി വിദ്യാർഥികൾക്കുള്ള ( 2012 പ്രവേശനവും അതിന് മുൻപും ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഡിസംബർ 15-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ്‌ കോളേജിലെ ഏഴാം സെമസ്റ്റർ ബി.ടെക്. ( 2022 പ്രവേശനം ) നവംബർ 2025, ( 2021 പ്രവേശനം ) ഏപ്രിൽ 2025, ( 2020 പ്രവേശനം ) നവംബർ 2024, ( 2019 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ ഒന്നിന് തുടങ്ങും.

സർവകലാശാലാ നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2022 പ്രവേശ നം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ച്ചർ (2024 പ്രവേശനം) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 02 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. ഇലക്ട്രോണിക്സ്, ബോട്ടണി, എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും ( CBCSS – PG ) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!