
കേന്ദ്ര – സംസ്ഥാന ബജറ്റ്: പാനൽ ചർച്ച നടത്തി
കാലിക്കറ്റ് സർവകലാശാലയുടെ തൃശ്ശൂർ അരണാട്ടുകരയിലുള്ള ഡോ. ജോൺ മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര പഠനവകുപ്പ് കേന്ദ്ര – സംസ്ഥാന ബജറ്റ് 2026 – 27 വിലയിരുത്തുന്നതിന്റെ ഭാഗമായി പാനൽ ചർച്ച നടത്തി. കേരളം കടക്കെണിയിലാണെന്നും ശമ്പള പരിഷ്കരണം നടപ്പിൽ വരുത്തുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്നും ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ നടപ്പിൽ വരുത്തണമെന്നും ചർച്ചയിൽ സംസ്ഥാന ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ ഡോ. ബി.എ. പ്രകാശ് അഭിപ്രായപ്പെട്ടു. കേന്ദ്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അത് സംസ്ഥാന വിഹിതം വെട്ടികുറക്കുന്നതിൽ പ്രതിഫലിക്കുന്നെണ്ടന്നും ഡോ. ഷൈജൻ ഡേവിസ് പറഞ്ഞും. ഡോ. മുനീർ ബാബു ( കാലിക്കറ്റ് സർവകലാശാല ) മോഡറേറ്ററായ ചർച്ചയിൽ ഡോ. കെ.ഡി. ബാഹുലേയൻ ( റിട്ടയേർഡ് അധ്യാപകൻ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ), ഇമ്മാനുവൽ തോമസ് ( സെന്റ് തോമസ് കോളേജ് തൃശ്ശൂർ ) എന്നിവർ പങ്കാളികളാ യി., പഠനവകുപ്പ് മേധാവി ഡോ. കെ.പി. രജുല ഹെലൻ, അസി. പ്രൊഫസർ എം.എസ്. രോനക്ക് തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രറി സമയത്തിൽ മാറ്റം
ഫെബ്രുവരി 12-ന് കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയായിരിക്കും.
പരീക്ഷകളിൽ മാറ്റം
ഫെബ്രുവരി 12-ന് നടത്താനിരുന്ന വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( 2014 – പ്രവേശനം ) ബി.എസ് സി. പ്രിന്റിങ് ടെക്‌നോളജി PT 105 – Colour Theory and Layout Preparation പേപ്പർ പരീക്ഷ ഫെബ്രുവരി 13-ന് നടത്തും. സമയം രാവിലെ 9.30 മുതൽ 12.30 വരെ.
ഫെബ്രുവരി 12-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. (CUCSS – ഫുൾടൈം ആന്റ് പാർട്ട്ടൈം – 2016 സ്‌കീം – 2019 പ്രവേശനം) BUS 3E F04 Indian Financial System പേപ്പർ പരീക്ഷ ഫെബ്രുവരി 17-ന് നടത്തും.
പി.എച്ച്.ഡി. പ്രവേശന പരീക്ഷ
കാലിക്കറ്റ് സർവകലാശാലയുടെ പി.എച്ച്.ഡി. 2025 പ്രവേശന പരീക്ഷ ഫെബ്രുവരി 14-ന് ( ശനി ) നടക്കും. കേന്ദ്രം : സർവകലാശാലാ എഞ്ചിനീയറിങ് കോളേജ്, കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഫെബ്രുവരി 10 മുതൽ പി.എച്ച്.ഡി. സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. ഫോൺ : 0494 2407016, 2407017.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
എം.എ. സോഷ്യോളജി (CBCSS – SDE) രണ്ടാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. – സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. – ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി (CBCSS – 2020, 2021 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS – SDE ) എം.എ. സംസ്‌കൃതം സാഹിത്യ സ്‌പെഷ്യൽ (2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെയും എം.എ. സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ (2022 പ്രവേശനം) നവംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എച്ച്.എം. നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി ( CCSS – 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാലാ കെ – റീപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.കോം. (CBCSS – SDE – 2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ടി.എ. (CBCSS – 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എം.സി.എ. (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭഗം അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് (CBCSS 2020 – 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




