കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനം: 28-ന് തുടങ്ങും

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനം: 28-ന് തുടങ്ങും

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം (സി.യു.ബി.ജി.) പ്രദർശനത്തിനായി നവംബർ 28, 29, 30 തീയതികളിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. പ്രദർശനം 28-ന് രാവിലെ 9.30-ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 09.30 മുതൽ വൈകിട്ട് 06.00 മണി വരെയാണ് പ്രദർശനം. 1971-ൽ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ബി.കെ. നായരുടെ ശ്രമഫലമായാണ് കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം സ്ഥാപിതമായത്. ഈ സസ്യോദ്യാനം 1985-ൽ ഗാർഡൻ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ബൊട്ടാണിക്കൽ ഗാർഡൻസ് ആന്റ് ദി സെന്റർ ഫോർ വേൾഡ് അംഗീകാരം കരസ്ഥമാക്കുകയും 2023-ൽ കേന്ദ്ര ജൈവവൈവിധ്യ അതോറിറ്റി ദേശീയ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗാർഡനിലെ സസ്യശേഖരങ്ങൾ പ്രധാനമായും ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടം, വടക്കുകിഴക്കൻ ഇന്ത്യ, ആൻഡമാൻ – നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. പന്നൽ വർഗങ്ങൾ, ഔഷധസസ്യങ്ങൾ, ഇഞ്ചി വർഗങ്ങൾ, ജെസെനറിയാഡ്സ്, കാട്ടുവാഴയിനങ്ങൾ, ബിഗോണിയകൾ, ലിയാസ് തുടങ്ങിയ അപൂർവ സസ്യങ്ങളുടെ വലിയ ശേഖരമുണ്ട്. പൊതുജനങ്ങൾക്ക് സസ്യോദ്യാനത്തിന്റെയും സർവകലാശാലാ പാർക്കിന്റെയും സ്റ്റാളുകളിൽ അലങ്കാരസ സ്യങ്ങളുടെയും വൃക്ഷയിനങ്ങളുടെയും തൈകൾ മിതമായ വിലയിൽ ലഭ്യമാകും.

കോളേജ് അനധ്യാപക ജീവനക്കാർക്ക് നൈപുണ്യ വികസന പരിശീലനം

കാലിക്കറ്റ് സർവകലാശാലാ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ്ങ് സെൻ്ററിൽ (എം.എം.ടി.ടി.സി.) കോളേജ് അനധ്യാപക ജീവനക്കാർക്ക് പ്രൊഫഷണൽ മികവുയർത്താൻ ഹ്രസ്വകാല പരിശീലനം നടത്തുന്നു. ഡിസംബർ 17 മുതൽ 23 വരെയാണ് പരിശീലനം. പരിമിതമായ സീറ്റുകൾ മാത്രം. ഉച്ചഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്.

രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/JW2J5nborYmNJ6Ux7

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.ബി.എ. (ഫുൾ ടൈം ആന്റ് പാർട്ട് ടൈം), ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് (CUCSS – 2021 പ്രവേശനം മുതൽ) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 04 വരെയും 200/- രൂപ പിഴയോടെ 08 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 20 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ വിവിധ ബി.വോക്. ( CUCBCSS – V – UG 2019, 2020 പ്രവേശനം, CBCSS – UG – 2021, 2022, 2023 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2025 (2022 പ്രവേശനം) റഗുലർ / (2019, 2020, 2021 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ എട്ട് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top