
കാലിക്കറ്റ് ബിരുദ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു വിജയശതമാനം റഗുലർ – 81.36, വിദൂര വിഭാഗം – 43.99
കാലിക്കറ്റ് സർവകലാശാലയുടെ ആറാം സെമസ്റ്റർ ( 2022 പ്രവേശനം ) യു.ജി. ഏപ്രിൽ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഭവനിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രനാണ് ഫലപ്രഖ്യാപനം നിർവഹിച്ചത്. റഗുലർ വിഭഗത്തിൽ 81.36 വിദൂര വിഭാഗത്തിൽ 43.99 എന്നിങ്ങനെയാണ് വിജയശതമാനം. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട തീയതിയും വിശദ വിവരങ്ങളും വെബ്സൈറ്റിൽ. വിവിധ റഗുലർ ബിരുദ പ്രോഗ്രാമുകളിലായി 61,197 വിദ്യാർഥികളും വിദൂര വിഭാഗത്തിൽനിന്ന് 7,166 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 28 മുതൽ മെയ് രണ്ടു വരെ 16 കേന്ദ്രങ്ങളിലായാണ് സംഘടിപ്പിച്ചത്. സർവകലാശാലാ ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമം മൂലമാണ് 21 പ്രവൃത്തി ദിവസം കൊണ്ട് ഫലം പ്രസിദ്ധീകരിക്കാനായത്. ബി.എ. – 83.46, ബി.കോം. – 81.36, ബി. ബി.എ. – 79.38, ബി.സി.എ. – 80.90, ബി. എസ് സി. – 78.36, ബി.എസ്.ഡബ്ല്യൂ. – 84.27, അഫ്സൽ – ഉൽ – ഉലമ – 97.55 വിദൂര വിഭാഗം ബി.കോം. – 44.19, ബി. ബി.എ. – 42.80 എന്നിങ്ങനെയാണ് വിജയശതമാനം. പരീക്ഷാ മാന്വല്‍ പ്രകാശനം വൈസ് ചാൻസിലർ നിര്‍വഹിച്ചു. പരീക്ഷാഭവനുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ബുക്‌ലെറ്റ് രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പ്രകാശനം ചെയ്തു. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃ ഷ്ണന്‍, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കെ. പ്രദീപ് കുമാര്‍, പി. മധു, സി.പി. ഹംസ, ടി.ജെ. മാര്‍ട്ടിന്‍, എ.കെ. അനുരാജ്, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, പി. സുശാന്ത്, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. ടി. മുഹമ്മദ് സലീം, സെനറ്റംഗം വി.എസ്. നിഖില്‍, ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. പി. സുനോജ് കുമാർ കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളറായി ചുമതലയേറ്റു
കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളറായി ഡോ. പി. സുനോജ് കുമാർ ചുമതലയേറ്റു. ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം. സർവകലാശാലാ ബോട്ടണി പഠനവകുപ്പ് പ്രൊഫസറായ ഡോ. പി. സുനോജ് കുമാർ കോഴിക്കോട് എലത്തൂർ ചെട്ടിക്കുളം സ്വദേശിയാണ്. നിലവിൽ സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസ് ഡയറക്ടർ, ഡോ. എം.എസ്. സ്വാമിനാഥൻ ചെയർ കോഓർഡിനേറ്റർ എന്നീ ചമതലകൾ വാഹിക്കുന്നു.
പി.എച്ച്ഡി. പ്രവേശനം രണ്ടാം ഘട്ടം: ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം
പി.എച്ച്ഡി. 2024 പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച് CAPID ലഭിക്കുകയും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് മുന്‍പായി സര്‍വകലാശാല അംഗീകരിച്ച ദേശീയ, സംസ്ഥാന ഏജന്‍സികളുടെ യോഗ്യതാ പരീക്ഷ വിജയിക്കുകയും ചെയ്തവരില്‍ സാങ്കേതിക പിഴവുകളാല്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് ഒരവസരം കൂടി. ഗവേഷണകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ സര്‍വകലാശാലാ പ്രവേശന ഡയറക്ടറേറ്റ് മുഖേനയാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. അര്‍ഹരായവരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പുനഃക്രമീകരിക്കും.
ഗണിത ശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനത്തിന് 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷാ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാവുകയും ചെയ്തവരിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മെയ് 22-ന് നടക്കും. രാവിലെ 11 മണിക്ക് വകുപ്പ് മേധാവിയുടെ ചേമ്പറിലാണ് അഭിമുഖം.
പരീക്ഷ
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ (CBCSS – UG) (2019 മുതൽ 2023 വരെ പ്രവേശനം) ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ., ബി.കോം., (2019 മുതൽ 2021 വരെ പ്രവേശനം) ബി.എസ് സി., (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CBCSS – UG) ബി.കോം., ബി.ബി.എ., ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.ടി.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫസൽ – ഉൽ – ഉലമ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.എസ്. സി., ബി.എസ് സി. ഇൻ ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എസ്.സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് സയൻസ്, ബി.എസ്. സി. ഹോട്ടൽ മാനേജ്മെന്റ് ആന്റ് കളിനറി ആർട്സ്, ബി.എസ് സി. ബോട്ടണി ആന്റ് കംപ്യൂട്ടേഷണൽ ബയോളജി ഡബിൾ മെയിൻ, ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി. ഡെസ് ഗ്രാഫിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, (CUCBCSS – UG) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ് ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 23-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ( CCSS ) എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ( CUCSS – 2024 പ്രവേശനം ) ഈവനിംഗ് പാർട്ട് ടൈം എം.ബി.എ. ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




