HIGHLIGHTS : Calicut University News; Books were given to the palmyra library
താളിയോല ഗ്രന്ഥപ്പുരക്ക് പുസ്തകങ്ങള്‍ നല്‍കി
തൃശ്ശൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ എഡ്യൂക്കേഷന്‍ (ഐ.എ.എസ്.ഇ.) ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുര-പഠന ഗവേഷണ കേന്ദ്രത്തിലേക്ക് ഏറ്റുവാങ്ങി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പഴയ പുസ്തകങ്ങള്‍ ഉള്‍പ്പെടുന്നതാണ് ശേഖരം. ഐ.എ.എസ്.ഇ. പ്രിന്‍സിപ്പല്‍ ചുമതല വഹിക്കുന്ന ഡോ. പി.വി. ഹാപ്പിയില്‍ നിന്ന് താളിയോല ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. എം.പി. മഞ്ജു പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. പി. ശിവദാസന്‍, വിദ്യാര്‍ഥികളായ കെ.പി. ശ്രാവണ്‍, പി.പി. മനു, ലൈബ്രേറിയന്‍ ബിജു സി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.


ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുടെ പകര്‍പ്പ് അയക്കേണ്ടതില്ല
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതല്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആഗസ്ത് 1 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഇത് ബാധകമായിരിക്കും.
അറബിക് – പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക്
അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം – ഒരു വര്‍ഷം), പി.ജി. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇന്‍ അറബിക് (പാര്‍ട്ട് ടൈം – ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം – 6 മാസം) എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 125 രൂപയാണ് അപേക്ഷാ ഫീസ്. സപ്തംബര്‍ 4-ന് വൈകീട്ട് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെയും മറ്റ് അനുബന്ധ രേഖകളുടെയും പകര്‍പ്പുകള്‍ സപ്തംബര്‍ 7-നകം വകുപ്പ് മേധാവിക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 04942407016, 7017, 2660600
സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കും
ഓണം അവധിയോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കുമെന്ന് കാമ്പസ് ലാന്റ്‌സ്‌കേപിംഗ് ഓഫീസര്‍ അറിയിച്ചു.
സി.എച്ച്.എം.കെ. ലൈബ്രറിക്ക് അവധി
ഓണത്തോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സി.എച്ച്.എം.കെ. ലൈബ്രറി അവധിയായിരിക്കുമെന്നും സപ്തംബര്‍ 1, 2 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയായിരിക്കും പ്രവര്‍ത്തന സമയമെന്നും സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.
കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്
നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
എസ്.ഡി.ഇ. – എം.ബി.എ. ഒന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 പരീക്ഷക്കും പരീക്ഷാ കേന്ദ്രമായി എസ്.എം.എസ്. കാലിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം. 1, 2 സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം സപ്തംബര്‍ 5, 7 തീയതികളില്‍ തുടങ്ങും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2023 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 23 വരെ അപേക്ഷിക്കാം.
പരീക്ഷ
നാലാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) മാര്‍ച്ച് 2022 റഗുലര്‍ പരീക്ഷ ഒക്‌ടോബര്‍ 3-ന് തുടങ്ങും.
ജൂണ്‍ 26-ന് നടത്തി റദ്ദ് ചെയ്ത നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ തിയറി സ്ട്രക്ചര്‍ – 3 പേപ്പര്‍ പുനഃപരീക്ഷ സപ്തംബര്‍ 11-ന് നടക്കും.
പുനര്‍മൂല്യനിര്‍ണയ അപേക്ഷ
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 8 വരെ അപേക്ഷിക്കാം.
ഹാള്‍ടിക്കറ്റ്
സപ്തംബര്‍ 5-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എ. മള്‍ട്ടി മീഡിയ, ബി.എസ് സി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.