ഓഡിറ്റ് കോഴ്‌സ് (ഓണ്‍ലൈന്‍ ലിങ്ക്)
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (CBCSS -UG) റഗുലര്‍ ഏപ്രില്‍ 2023 (2022 പ്രവേശനം), ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകരയിലെ ബി.ടി.എ (2022 പ്രവേശനം) എന്നിവയുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷകളുടെ ജയ/പരാജയ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 24 മുതല്‍ ഓഗസ്റ്റ് 7 വരെ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട് സെമസ്റ്റര്‍ (CBCSS- UG) ബി.എ/ബി.എസ്.സി/ബി.കോം എന്നിവയുടെയും അനുബന്ധ വിഷയങ്ങളുടെയും ഓഡിറ്റ് കോഴ്‌സ് പരീക്ഷകളുടെ ജയ/പരാജയ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 24 ജൂലൈ മുതല്‍ 31 ജൂലൈ വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക്
5-ാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍ നവംബര്‍ 2023 (2021 പ്രവേശനം) (CBCSS) പരീക്ഷാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 24 മുതല്‍ സര്‍വകലാശാല വൈബ്‌സൈറ്റില്‍ ലഭ്യമാകും.
പരീക്ഷാ ഫലം
4-ാം വര്‍ഷ ബി.പി.എഡ് (ഇന്റേഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി പരീക്ഷ (ഏപ്രില്‍ 2023) ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി അപ്ലൈഡ് കെമിസ്ട്രി (CCSS) നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (CCSS) നവംബര്‍ 2022 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
10-ാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍/ജൂലൈ 2023 പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍ 2018 അഡ്മിഷന്‍), സപ്ലിമെന്ററി (2014 അഡ്മിഷന്‍ മുതല്‍), എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) സപ്ലിമെന്ററി നവംബര്‍ 2022 (2011, 2015 സിലബസ്) എന്നീ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വൈവ വോസി
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 4-ാം സെമസ്റ്റര്‍ എം.എസ്‌സി മാത്തമാറ്റിക്‌സ് (CBCSS – SDE) ഏപ്രില്‍ 2022വൈവ വോസി സി.എച്ച്. മുഹമ്മദ് കോയ ചെയറില്‍ 27-ന് നടക്കും. വിശദ വിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.
പി.ജി. ഏകജാലകം (കമ്യൂണിറ്റി ക്വാട്ട)
പി.ജി. ഏകജാലകം വഴി എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വേണ്ടി 24-ന് വൈകിട്ട് 4 വരെ അപേക്ഷിക്കാവുന്നതാണ്.
ഇന്റഗ്രേറ്റഡ് പി.ജി. ലേറ്റ് രജിസ്‌ട്രേഷന്‍
അഫിലിയേറ്റഡ് ഗവ./ എയ്ഡഡ് കോളേജുകളിലെ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിന് 295 രൂപ ലേറ്റ് ഫീയോടു കൂടി രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലിങ്ക് വെബ് സൈറ്റില്‍ ലഭ്യമാണ്.
ബിരുദ പ്രവേശനം: എഡിറ്റിങ്, ലേറ്റ് രജിസ്‌ട്രേഷന്‍
2023-2024 അധ്യായന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിനെ തുടര്‍ന്നുള്ള ഒഴിവുകള്‍ നികത്തുന്നതിന് ഗവ./എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടായിരിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ/സര്‍വകലാശാല സെന്ററുകളിലെ സ്വാശ്രയ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായി അതത് കോഴ്സുകളിലേക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് കോളേജുകള്‍ക്ക് നല്‍കുന്നതായിരിക്കും. റാങ്ക് ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ മെറിറ്റനുസരിച്ച് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
തിരുത്താനും ( ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, പേര്, രജിസ്റ്റര്‍ നമ്പര്‍, ജനന തിയതി എന്നിവ ഒഴികെ ) പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും സൗകര്യം ഉണ്ടായിരിക്കും.
ഫസ്റ്റ് ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടിയവര്‍, ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരായി ഹയര്‍ ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് പ്രവേശനം നേടിയവര്‍ എന്നിവരൊഴികെ എല്ലാവര്‍ക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും. വിശദ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




