
കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ വിവിധ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ 28-ന് നടക്കും. എം.ബി.എ. റഗുലർ, എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ. ഹെൽത് കെയർ മാനേജ്‍മെന്റ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത : അതത് വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് / പി.എച്ച്.ഡി. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർ രാവിലെ 9.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷാഅപേക്ഷ
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം. (PG – SDE – CBCSS – 2021, 2022, 2023 പ്രവേശനം) ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 16 വരെയും 200/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 12-ന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.
ഒന്നാം സെമസ്റ്റർ (2022 മുതൽ 2025 വരെ പ്രവേശനം) എം.സി.എ., അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (PG – CBCSS – 2022 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എച്ച്.എം., എം.ടി.എച്ച്.എം., എം.ടി.ടി.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ്സ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, (2024 പ്രവേശനം മുതൽ) എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജമെന്റ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി (CCSS) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം) നവംബർ 2024, രണ്ടാം സെമസ്റ്റർ (2022, 2023 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




