കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡെപ്യൂട്ടേഷൻ നിയമനം

ഡെപ്യൂട്ടേഷൻ നിയമനം

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ ഡയറക്ടർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. റെഗുലേഷൻ 2018 അനുശാസിക്കുന്ന യോഗ്യതകളുള്ള കേരളത്തിലെ അംഗീകൃത സർവകലാശാല / ഗവണ്മെന്റ് / എയ്ഡഡ് കോളേജ് / സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

https://www.uoc.ac.in/ .

സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ: സ്ഥിര നിയമനം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ഒഴിവുള്ള ഡയറക്ടർ തസ്തികലയിലേക്ക് സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

മൂല്യനിർണയ ക്യാമ്പ്

നാലാം സെമസ്റ്റർ പി.ജി. ( PG – CBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ അഫിലിയേറ്റഡ് കോളേജുകളിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 29-നും വിദൂര വിദ്യാഭാസ വിഭാഗത്തിന്റെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ജൂലൈ 27-നും തുടങ്ങും. ക്യാമ്പിന്റെ വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

എട്ട്, ആറ്, നാല്, രണ്ട് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്., ആറ്, നാല്, രണ്ട് സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ഏപ്രിൽ 2024 / നവംബർ 2024 – റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് ആറ് വരെയും 190/- രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ്, മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി നവംബർ 2023 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജൂലൈ 24 വരെയും 190/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

വൈവ

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. അറബിക് (SDE – CBCSS) ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷയും ( ADVANCED TRANSLATION AND SIMULTANEOUS INTERPRETATION ) വൈവയും ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ടി.എം.ജി. കോളേജ് തിരൂർ, പി.ടി.എം. ഗവ. കോളേജ് പെരിന്തൽമണ്ണ.

വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഹിന്ദി (SDE – CBCSS) ഏപ്രിൽ 2024 വൈവ ജൂലൈ 23, 24 തീയതികളിൽ നടക്കും. കേന്ദ്രം : ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ അഫ്സൽ – ഉൽ – ഉലമ പ്രിലിമിനറി മാർച്ച് 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന് മുതൽ മൂന്ന് വരെ വർഷ ബി.ബി.എ. ( എസ്.‍ഡി.ഇ. / റഗുലർ / പ്രൈവറ്റ് ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top