നൊസ്റ്റാള്‍ജിയയില്‍ തൂങ്ങി ഒരു അതിമനോഹര സോങ്ങ്! വാഴയിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി.

അതിമനോഹരം..എന്ന ഗാനം രചിച്ചു ചിട്ടപ്പെടുത്തിയത് രജത് പ്രകാശാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. ഓഗസ്റ്റ് 15നു റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, മ്യൂസിക് സൂപ്പര്‍ വിഷന്‍- അങ്കിത് മേനോന്‍, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് രാജ്, സവിന്‍ സ, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിംങ്: വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിങ്‌സണ്‍, ഡിഐ: ജോയ്‌നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, പിആര്‍ഒ: എ എസ് ദിനേശ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്: ടെന്‍ ജി മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്.

Share news
error: Content is protected !!
Scroll to Top