കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; താല്‍ക്കാലിക അദ്ധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് അനുമതി

താല്‍ക്കാലിക അദ്ധ്യാപകര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് അനുമതി

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ താല്‍ക്കാലിക അദ്ധ്യാപകര്‍ക്കും പാര്‍ട്ട് ടൈമായി പി.എച്ച്.ഡി. ചെയ്യുന്നതിന് അക്കാഡമിക് കൗണ്‍സില്‍ അംഗീകാരം. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി. കോഴ്സുകളുടെ മൂല്യനിര്‍ണയം 50 ശതമാനം ഇന്റേണലും 50 ശതമാനം എക്സ്റ്റേണലും അടിസ്ഥാനമാക്കിയായിരിക്കും. നിലവില്‍ ഇന്റേണല്‍ പരീക്ഷക്ക് 20-ഉം എക്സ്റ്റേണലിന് 80-ഉം ആണ്. നാനോ സയന്‍സ് പഠനവകുപ്പില്‍ പുതിയതായി എം.എസ് സി. ഫിസിക്സ് വിത് നാനോ സയന്‍സ്, എം.എസ് സി. കെമിസ്ട്രി വിത് നാനോസയന്‍സ് കോഴ്സുകള്‍ തുടങ്ങും. എന്‍.സി.ടി.ഇ. നിഷ്‌കര്‍ഷിക്കുന്ന സമയത്തിനകം ബി.എഡ്. കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി വേണ്ട നടപടിക്രമങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷനായി പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. എന്‍. മുഹമ്മദാലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കാമ്പസ് റേഡിയോ ഓഫീസ് തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ഓഫീസ് ടീച്ചിംഗ് ലേണിംഗ് സെന്ററില്‍ പ്രവര്‍ത്തനം തുടങ്ങി. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. ഇ.എം.എം.ആര്‍.സി. ഗ്രാഫിക് ഡിസൈനര്‍ അനീഷാണ് ലോഗോ രൂപകല്‍പന ചെയ്തത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിണ്ടിക്കേറ്റ് അംഗങ്ങളായ ഡോ. എം. മനോഹരന്‍. കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. സി.ഡി. രവികുമാര്‍, എഡ്യുക്കേഷന്‍ പഠനവിഭാഗം മേധാവി ഡോ. കെ. അബ്ദുള്‍ ഗഫൂര്‍, ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഏപ്രില്‍ 8-ന് മുമ്പായി സര്‍വകലാശാലാ വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഏപ്രില്‍ 9-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. സമയക്രമവും മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം. കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാവുന്നതാണ്. താല്‍പര്യമുള്ളവര്‍ എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തില്‍ ഏപ്രില്‍ 6-ന് മുമ്പായി നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494

എല്‍.എല്‍.ബി. വൈവ

പത്താം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 പരീക്ഷകളുടെ വൈവ യഥാക്രമം ഏപ്രില്‍ 1-നും, 4-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.കോം ഹോണേഴ്സ്/പ്രൊഫഷണല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

എം.സി.എ. ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ ഏപ്രില്‍ 1-ന് തുടങ്ങാനിരുന്ന സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2020 കോവിഡ് സ്പെഷ്യല്‍ പരീക്ഷയും ഏപ്രില്‍ 18-ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Share news
error: Content is protected !!
Scroll to Top