Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

HIGHLIGHTS : അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് (ബയോ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഡ...

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്ക് (ബയോ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഡെവലപ്‌മെന്റല്‍ ഇക്കണോമിക്‌സ്) ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, മലയാളം, മാത്സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. 21 മുതല്‍ നടക്കുന്ന വാക്-ഇന്‍- ഇന്റര്‍വ്യൂവില്‍ യോഗ്യരായവര്‍ക്ക് പങ്കെടുക്കാം. യോഗ്യതാ രേഖകളും വയസ്സും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

sameeksha-malabarinews

എം.എ. അറബിക് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠന വകുപ്പില്‍ പി.ജി. അറബിക് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 20-ന് 10 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ അഭിമുഖം നടത്തും. പ്രവേശന റാങ്കുലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ റീജണല്‍ സെന്റര്‍ പേരാമ്പ്രയില്‍ എം.എസ്.ഡബ്ല്യൂ. കോഴ്‌സില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി, മുസ്‌ലിം, ഇ.ടി.ബി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കായുള്ള സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 20-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സംവരണവിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (റഗലുര്‍), സി.യു.സി.എസ്.എസ്. (സപ്ലിമെന്ററി) പി.ജി. നവംബര്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 22-ന് തുടങ്ങും. 24 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതു വരേക്ക് പി.ജി. ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്ത് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടണം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.ആര്‍ക്. ഒറ്റത്തവണ സപ്ലിമെന്ററി

2004 മുതല്‍ 2010 വരെ പ്രവേശനം നേടിയവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. സീറ്റൊഴിവ്

സര്‍വകലാശാലാ കായികപഠനവകുപ്പില്‍ പി.എച്ച്.ഡി. 2021 ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 21-ന് അഞ്ച് മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ചുരുക്കപ്പട്ടിക സര്‍വകലാശാലാ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.

എം.എ. ഫോക്‌ലോര്‍ സീറ്റൊഴിവ്

സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എ. കോഴ്‌സിന് എസ്.സി. വിഭാഗം സീറ്റൊഴിവുണ്ട്. 22-ന് 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.സി. വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെ പരിഗണിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!