Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ എന്‍.എസ്.എസ്. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

sameeksha-malabarinews

മികച്ച എന്‍.എസ്.എസ്. യൂണിറ്റ്, പ്രോഗ്രാം ഓഫീസര്‍മാരായി ഡോ. അബ്ദുനാസര്‍ തലേക്കുന്നത്ത് – എ.ഐ.ഡബ്ല്യു.എ. കോളേജ് മോങ്ങം, ആനന്ദ് ബി.-എന്‍.എസ്എസ്. കോളേജ് ഒറ്റപ്പാലം, ഡോ. ബിനു ടി.വി. – സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലുക്കുട, ഫാസില്‍ എം.എ. – മൗണ്ട് സീന കോളേജ് അകലൂര്‍, ഡോ. മുഹമ്മദ് റാഫി സി. – അന്‍സാര്‍ അറബിക് കോളേജ് വളവന്നൂര്‍, മുഹമ്മദ് ഷാഫി ടി. – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി, നസീഹ സി.പി. – ഫാറൂഖ് കോളേജ്, നവനീത് കെ. – ഹോളിക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്, ഷമീമ പി.ടി. – യൂണിറ്റി വിമന്‍സ് കോളേജ് മഞ്ചേരി, സുനേഷ് പാറയില്‍ – മജ്ലിസ് കോളേജ് പുറമണ്ണൂര്‍ എന്നിവരേയും

മികച്ച എന്‍.എസ്.എസ്. വളണ്ടിയര്‍മാരായി അജിഷാദ് പി.വി. – ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, അക്ഷയ് സി. – ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കോഴിക്കോട്, അമല്‍ അജേന്ദ്ര – ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്, അശ്വിന്‍ കെ. – എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം, ഡെല്‍വിന്‍ ഡേവിസ് – ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഫാസില്‍ അറക്കാല്‍ – ഫാറൂഖ് കോളേജ്, മുഹമ്മദ് ഷബീബ് കെ.ടി. – ബ്ലോസം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കൊണ്ടോട്ടി, സായന്ത് പ്രസാദ് ടി. – ഹോളിക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്, ഷബീബ് പി. – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി, വിനീഷ് കെ. – പി.ടി.എം. ഗവ. കോളേജ് പെരിന്തല്‍മണ്ണ, അമയ എന്‍. – പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്, ഹിമാനി എസ്.എസ്. – ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, മുബഷീറ കെ.പി. – ഹോളിക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട്, നിധി പി. – എസ്.എന്‍. കോളേജ് വടകര, നിഖിത എ. – ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് കോഴിക്കോട്, നിരഞ്ജന സജി – ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് നിലമ്പൂര്‍, സീന എം. – ഇ.എം.ഇ.എ. കോളേജ് കൊണ്ടോട്ടി, ഷാദിയ നസ്രിന്‍ കെ.ബി. – ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്, സൂര്യ ആര്‍. – പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് കോഴിക്കോട്, ശ്വേത എസ്. – സി.എ.എസ്. വടക്കാഞ്ചേരി എന്നിവരേയും തെരഞ്ഞെടുത്തു.

മീഡിയസ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാല അദ്ധ്യാപകര്‍ക്കു വേണ്ടി മീഡിയസ്റ്റഡീസ് റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ആഗസ്ത് 26 മുതല്‍ സപ്തംബര്‍ 9 വരെ നടക്കുന്ന കോഴ്സിലേക്ക് ആഗസ്ത് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍ – 0494 2407 350, 351

പരീക്ഷാഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. പോളിമര്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 10 വരെ അപേക്ഷിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!