പ്രോജക്ട് സമര്‍പ്പണം
2018 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജക്ടുകള്‍ 12 മുതല്‍ 14 വരെ തീയതികളില്‍ നിശ്ചിത കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ 14-ന് അതാത് പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍, ഫോണ്‍ : 0494 2407356, 7494.
പരീക്ഷാ ഫലം
2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ സൈക്കോളജി നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബി.കോം പ്രോഗ്രാമുകളുടെ 8 മുതലും ബി.എ., ബി.എസ്.സി. പ്രോഗ്രാമുകളുടെ 16 മുതലും ആരംഭിക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. നിയമന ഉത്തരവ് ലഭിക്കാത്ത അദ്ധ്യാപകര്‍ അന്നേ ദിവസം രാവിലെ 9.30-ന് മുമ്പായി മൂല്യനിര്‍ണയ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റേണ്ടതാണ്. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിനായി അതാത് ക്യാമ്പ് ചെയര്‍മാന്‍മാരുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
അഭിമുഖം മാറ്റിവെച്ചു
കാലിക്കറ്റ് സര്‍വകലാശാല ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് 8, 9 തീയതിയികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.




