പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല നിയമ പഠന വിഭാഗം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരേയും 170 രൂപ പിഴയോടെ 22 വരേയും ഫീസടച്ച് 23 വരെ രജിസ്റ്റര്‍ ചെയ്യാം.
വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 21 വരേയും 170 രൂപ പിഴയോടെ 26 വരേയും ഫീസടച്ച് 27 വരെ രജിസ്റ്റര്‍ ചെയ്യാം.
ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം
ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടേയും മൂന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.പി.എഡ്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളുടേയും ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് 21 വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എച്ച്.ഡി. അപേക്ഷ നീട്ടി
2021 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 9 വരെ നീട്ടി. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാല പഠന വിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 16-ന് ആരംഭിക്കും.
കരിയര്‍ വിവരങ്ങള്‍ ഹോം ഡലിവറിയില്‍
കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ പദ്ധതിയായ പെബിള്‍സ് കരിയര്‍ സ്‌നിപ്പറ്റ് പ്രോഗ്രാം വഴി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീട്ടില്‍ വിവരങ്ങള്‍ എത്തിച്ചു നല്‍കുന്നു. വിദ്യാര്‍ത്ഥികളില്‍ കരിയര്‍ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ മുഖേന സംശയങ്ങള്‍ അയക്കാവുന്നതാണ്. 15 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോകളിലൂടെ പ്രസ്തുത കരിയറിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സൗജന്യമായി എത്തിക്കും. സംശയങ്ങള്‍ തല്‍സമയ ചര്‍ച്ചകളിലൂടെ ദൂരീകരിക്കും. താല്‍പര്യമുള്ളവര്‍ക്ക് 0494 2405540 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഇ-മെയില്‍ : bureaukkd@gmail.com




