Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സൗജന്യ പരിശീലനത്തിലൂടെ ‘നെറ്റ്’ നേടിയത് 116 പേര്‍

HIGHLIGHTS : Calicut University News; 116 people got 'Net' through free training

സൗജന്യ പരിശീലനത്തിലൂടെ ‘നെറ്റ്’ നേടിയത് 116 പേര്‍
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ സൗജന്യ പരിശീലന ക്ലാസില്‍ പങ്കെടുത്ത് യു.ജി.സിയുടെ നെറ്റ് യോഗ്യത നേടിയവര്‍ക്ക് അഭിനന്ദനം. 116 പേരാണ് കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ പരിശീലനത്തില്‍ പങ്കെടുത്ത് നെറ്റ് യോഗ്യത നേടിയത്. മികച്ച നേട്ടത്തിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങില്‍ അഭിനന്ദിച്ചു. സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ചീഫ് എന്‍.വി. സമീറ, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ഇ. അബ്ദുള്‍ മജീദ്,  എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. എ. ഹമീദ്, ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ കറസ്പോണ്ടന്റ് അബ്ദുള്‍ ലത്തീഫ് നഹ, ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി. മുഹമ്മദ് സലിം, മേപ്പയൂര്‍ ഗവ. വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഡോ. ഇസഡ്. എ. ഷമീം, ഡോ. നസറുദ്ധീന്‍, പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ നല്‍കിയ പരിശീലനത്തിലൂടെ യു.ജി.സി. നെറ്റ് യോഗ്യത നേടിയവര്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം

sameeksha-malabarinews

യു.ജി.സി. നെറ്റ് യോഗ്യത നേടിയവരെ അഭിനന്ദിക്കുന്ന ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാലാ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് – പ്രവേശനം ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ബിരുദതലത്തിലുള്ള ഏഴ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ സ്വയം പോര്‍ട്ടലിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഈ സൗജന്യ കോഴ്‌സുകള്‍ക്ക് പ്രായഭേദമെന്യേ ആര്‍ക്കും പ്രവേശനം നേടാം. കോഴ്‌സുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സ്വയം വെബ്‌സൈറ്റ് (https://swayam.gov.in) സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2021 റഗുലര്‍ പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് ജൂണ്‍ 7-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 15-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ്) നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 9 വരെയും 170 രൂപ പിഴയോടെ 13 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!