പാണമ്പ്ര വളവില്‍ ചരക്കുലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു

തേഞ്ഞിപ്പലം: ദേശീയപാതയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവില്‍ ചരക്കു ലോറി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു. ഇന്നു രാവിലെ ഏഴുമണിയോടെയാണ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി ബാവ ഷെയ്ഖ്(22) സഹായി സുരേഷ്(29) എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മഹാരാഷ്ട്ര കോലാപൂരില്‍ നിന്നും ഉള്ളിയുമായി കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇടിച്ച് നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയിലേക്ക് മറിഞ്ഞ സമയം എതിരെ മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Share news
error: Content is protected !!
Scroll to Top