തേഞ്ഞിപ്പലം; കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
ഓപ്പണ്‍, എസ്.സി., എസ്.ടി., ഈഴവ, മുസ്ലീം, ഒ.ബി.എച്ച്., ഇ.ഡബ്ല്യു.എസ്., സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ്, പി.എച്ച്. എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. എസ്.സി., എസ്.ടി., ഒ.ബി.സി. (എച്ച്.) വിഭാഗങ്ങളിലുള്ളവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും.
വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 3ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം. ക്യാപ് ഐ.ഡി. ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 9745644425, 9946623509




