കോഴിക്കോട് 13 കാരന് രണ്ടാനമ്മയുടെ ക്രൂര പീഡനം

കോഴിക്കോട്: മുക്കത്ത് പതിമൂന്ന് കാരന് രണ്ടാനമ്മയുടെ ക്രൂരപീഡനം. നാഭിക്ക് ഗുരുതരമായി മര്‍ദനമേറ്റ കുട്ടിയെ മൂത്ര തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് രണ്ടാനമ്മയായ ഷൈനി ഒളിവില്‍ പോയിരിക്കുകയാണ്.

മുക്കം തോട്ടത്തില്‍ കടവിലാണ് കുട്ടിക്ക് രണ്ടാനമ്മയില്‍ നിന്നും ബന്ധുകളില്‍ നിന്നും ക്രൂര മര്‍ദനമേല്‍ക്കേണ്ടിവന്നത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടിയോട്‌ കുളിമുറിയില്‍ വെള്ളം കൊണ്ടുവെക്കാന്‍ രണ്ടാനമ്മ ഷൈനി ആവശ്യപ്പെട്ടു. ഇതനുസരിക്കാതിരുന്ന കുട്ടിയെ ഷൈനിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു. നാഭിക്ക് ചവിട്ടേറ്റ കുട്ടി ബോധരഹിതനാവുകയായിരുന്നു. ഇതെ തുടര്‍ന്ന്
അയല്‍വാസികള്‍ ചേര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിക്ക് മൂത്രതടസ്സം നേരിടുന്നുണ്ട്. 

രണ്ടാനമ്മയുടെ വീട്ടില്‍ കുട്ടിക്ക് നേരത്തെയും മര്‍ദനമേറ്റിരുന്നതായി അച്ഛന്റെ ബന്ധുക്കള്‍ പറഞ്ഞു. മുമ്പ് മര്‍ദനമേറ്റ വിവരമറിഞ്ഞ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ബന്ധുക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടാനമ്മ ഷൈനി ഒളിവില്‍ പോയിരിക്കയാണ്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share news
error: Content is protected !!
Scroll to Top