കോഴിക്കോട് മാധ്യമ പ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു

Untitled-1 copyകോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് കോടതിയില്‍ വിലക്ക്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാന്‍ അഭിലാഷ്, അനൂപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഏഷ്യാനെറ്റ് ടീമിന്റെ ലൈവ് റിപ്പോര്‍ട്ടിങിന് സംവിധാനമുള്ള വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് മാധ്യമപ്രവര്‍ത്തകര്‍. നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരെ വിലക്കിയതിന് പിന്നാലെയാണ് കോഴിക്കോടും വിലക്കേര്‍പ്പെടുത്തിരിയിക്കുന്നത്.

Related Articles