Section

malabari-logo-mobile

കോഴിക്കോട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞു :ഗ്യാസ് ചോരുന്നു, ഒരാള്‍ മരിച്ചു

HIGHLIGHTS : കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി ഓട്ടോയിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇടിച്ച ടാങ്കര്‍ ഓട്ടോയിലേക്ക് തന്നെ മ...

gas-tanker-accident-kozhikoകോഴിക്കോട് : കോഴിക്കോട് വെസ്റ്റ് ഹില്‍ ചുങ്കത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി ഓട്ടോയിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇടിച്ച ടാങ്കര്‍ ഓട്ടോയിലേക്ക് തന്നെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ചുങ്കം സ്വദേശി രവിദാസാണ് മരിച്ചത്.

ടാങ്കറില്‍ നിന്ന് തീപിടിച്ച് അപകടമുണ്ടാവാതിരിക്കാന്‍ ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കുകയാണ്യ ചോര്‍ച്ചയുണ്ടായയ ഉടനെ വൈദ്യുതബന്ധം ഓഫ് ചെയ്തു സ്ഥാലത്തെത്തിയ ഫയര്‍ഫോഴ്‌സ് വെള്ളമടിച്ച് തീപിടിക്കാതിരിക്കാനുള്ള പ്രയത്‌നം നട്ത്തി. ഇപ്പോഴും ഗ്യാസ് ചോര്‍ച്ച നിന്നിട്ടില്ല. ഇപ്പോള്‍ ടാങ്കര്‍ കുറച്ച് ഉയര്‍ത്തി ലീക്ക് അടക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഗ്യാസ് മാറ്റി നിറക്കാന്‍ എറണാകുളത്തുനിന്നാണ് ടാങ്കര്‍ വരേണ്ടത്.

sameeksha-malabarinews

വൈകീട്ട് മുന്ന് മണിയോടെയാണ അപകടമുണ്ടായത്, വെസ്റ്റ്ഹില്ലിലെ മിനിബൈപ്പാസില്‍ ഗസ്റ്റ് ഹൗസിനു മുന്നിലെ വളവില്‍ച്ച് ടാങ്കറിന്റെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ മറിഞ്ഞത്. ഓട്ടോ നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഓ
ട്ടോഡ്രൈവറുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
അപകടമുണ്ടായ ഉടനെ ടാങ്കറിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ടാങ്കര്‍ അമിതവേഗതയിലായിരുന്നെന്ന് ദൃഢ്‌സാക്ഷികള്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!