കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. സമൂഹ വ്യാപന സാധ്യത പരിശോധിക്കാനുള്ള കൊവിഡ് റാന്‍ഡം ടെസ്റ്റുകള്‍ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും കണ്ടെയിന്‍മെന്റ് സോണുകളിലെ രോഗലക്ഷണമുള്ളവരെയും പരിശോധിക്കും.
വെള്ളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൃഷ്ണന്റെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ളവരുടെ ഫലം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കല്ലായില്‍ കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ രോഗ ഉറവിടം കണ്ടെത്താത്ത സാഹചര്യത്തില്‍ ഒളവണ്ണ പഞ്ചായത്തിലെ 56 ാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണാക്കിയത്. യുവതിയുടെ ബന്ധുക്കളുള്‍പ്പെടെ 100 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




