പൗരത്വ ദേദഗതി ബില്ലിനെതിരെ വള്ളിക്കുന്നില്‍ പ്രതിഷേധം

വള്ളിക്കുന്ന്:കേന്ദ്ര ഗവണ്‍മെന്റിന്റെ പൗരത്വ ദേദഗതി ബില്ലിലും പൗരത്വ രജിസ്റ്റ്‌റിലും പ്രതിഷേധിച്ച് വള്ളിക്കുന്നില്‍ പ്രിതഷേധ റാലി നടന്നു. വില്ലേജ് കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രകടനം നടന്നത്. വൈകുന്നേരം നാലി
ന് കോട്ടക്കടവില്‍ നിന്നാരംഭിച്ച റാലി ആറോടെ അത്താണിക്കലില്‍ സമാപിച്ചു.

പ്രദേശത്തെ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ റാലിയില്‍ കണ്ണികളായി. അബ്ദുള്‍ അസീസ്.എ, ഖാദര്‍ .എം.വി, പട്ടയില്‍ ബാബുരാജ്, മുഹമ്മദലി സഖാഫി, ബഷീര്‍ ഫൈസി ,കെ പി.പി.തങ്ങള്‍, ഷറഫുദ്ദീന്‍ സഖാഫി, ബീരാന്‍ കോയ .കെ .വി .തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന സമാപന സമ്മേളനത്തില്‍ .വിജയന്‍ ടി.പി, രവിമംഗലശ്ശേരി, കുന്നുമ്മല്‍ കോയ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top