പൗരത്വ നിയമത്തിനെതിരെ സാധ്യമായ നടപടി സ്വീകരിക്കണം:11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: പ ൗരത്വ ഭേദഗതി നിയമത്തിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: പ ൗരത്വ ഭേദഗതി നിയമത്തിനെതിരെ സാധ്യമായ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്റെ കത്ത്. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാന തുറകളിലുളളവര്‍ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകണം. ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് നാനത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം . ഇന്നത്തെ പ്രതിസന്ധിമറികടന്നതെന്നും അത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും എന്ന വിശ്വാസം മുഖ്യമന്ത്രി കത്തില്‍ പ്രകടിപ്പിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •