വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 10ഉം യു.ഡി.എഫ് 5ഉം സീറ്റുകള്‍ നേടി. 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും രണ്ട് നഗരസഭ വാര്‍ഡുകളിലും ഒരു ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
എല്‍.ഡി.എഫ് വിജയിച്ച വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം, എ ന്ന ക്രമത്തില്‍. തിരുവനന്തപരുരം-നഗരൂര്‍- എ. ഷിബാന- 141, കൊല്ലം- വിളന്തറ-പി. ജയശ്രീ-71, കൊറ്റങ്കര-മാമ്പുഴ- വിജയന്‍ പിള്ള. പി. കെ-197, കോട്ടയം- മരങ്ങാട്- അരുണിമ പ്രദീപ് -273, ഇടുക്കി- മുനിയറ സൗത്ത്- രമ്യ റെനീഷ്-148, പാലക്കാട്-മിച്ചാരംകോട്- രുഗ്മിണി ഗോപി -210, മലപ്പുറം- ഞെട്ടികുളം- രജനി-88, എ.കെ.ജി നഗര്‍- വി. കെ. ബേബി -265,
എറണാകുളം- ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍- ബേബി ജോ-207, കാസര്‍ഗോഡ് കാറഡുക്ക ബേ്‌ളോക്ക് പഞ്ചായത്തിലെ ബേഡകം- എച്ച്. ശങ്കരന്‍-1626
യു.ഡി.എഫ് വിജയിച്ചവ. തിരുവനന്തപുരം- മൈലച്ചല്‍- വി.വീരേന്ദ്രകുമാര്‍- 109, കൊല്ലം-തെക്കുംപുറം- ഓമന സുധാകരന്‍-112, പാലക്കാട്-കോണിക്കഴി- ബി. മുഹമ്മദ്-149, മലപ്പുറം- തിണ്ടലം- മോഹനകൃഷ്ണന്‍. കെ. കെ-180. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ അത്തീക്ക് പറമ്പില്‍ 8 വോട്ടുകള്‍ക്ക്.
അഴീക്കല്‍ നഗരസഭ വാര്‍ഡും കോണിക്കഴി ഗ്രാമ പഞ്ചായത്ത് വാര്‍ഡും എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ പാറയ്ക്കല്‍ നഗരസഭ വാര്‍ഡ് സ്വതന്ത്രനില്‍നിും, മുനിയറ സൗത്ത് ബി.ജെ.പിയില്‍ നിന്നും, ഞെട്ടികുളം യു.ഡി.എഫില്‍നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. രണ്ടായിരത്തി പതിനഞ്ചില്‍ നടന്ന പൊതു തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ്-9, യു.ഡി.എഫ്-4, സ്വതന്ത്രന്‍-1 എിങ്ങനെയായിരുന്നു സീറ്റുനില.




