
പരപ്പനങ്ങാടി:സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റിയുടെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും കെ.എം.സി.സി നേതാവുമായ വ്യവസായി താപ്പി അബ്ദുള്ള കുട്ടി ഹാജി സംഭാവന ചെയ്യുന്ന 50 സെന്റ് ഭൂമിയുടെ രേഖകള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി,സംസ്ഥാന സെക്രട്ടറി പി.എം.എ സലാം,കെ കുഞ്ഞിമരക്കാര്‍,അലി തെക്കെപ്പാട്ട്,സി അബ്ദുറഹ്‌മാന്‍ കുട്ടി, കെ.കെ മുസ്തഫ തങ്ങള്‍,സി ടി അബ്ദുല്‍ നാസര്‍,പി.എം.എ സമീര്‍,അസീസ് കൂളത്ത്, ജിദ്ദ കെ എം സി സി നേതാക്കളായ മുസ്തഫ വി പി, മജീദ് പുകയൂര്‍, ഹബീബ് എം വി, പി കെ സുഹൈല്‍, പി സി നജീബ് സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




