വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടയിടിച്ച് നിരവധ പേര്‍ക്ക് പരിക്കേറ്റു. വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷന്‍ റോഡില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭിച്ചത്. ഇരുബസ്സുകളിലെയും യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടപോയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ആയിഷാസ്, നിര്‍മാല്യം എന്നീ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സുതമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




