ബസ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്ന ബസുടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച.
ഡീസിലിന്റെ വില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
ചര്‍ച്ച പരാജയപ്പെട്ടാല്‍ നാളെ മുതല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ബസ്സുടമകളുടെ സംഘടനകളുടെ തീരുമാനം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




