Section

malabari-logo-mobile

മദ്രാസ് ഐ.ഐ.ടിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മലയാളിയുടേതെന്ന് സംശയം

HIGHLIGHTS : Burned deadbody found at Madras IIT

പ്രതീകാത്മകചിത്രം

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്.

sameeksha-malabarinews

പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം.

മദ്രാസ് ഐ.ഐ.ടിയിലെ മലയാളി പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണിക്കൃഷ്ണന്‍ നായരുടേതാണ് മൃതദേഹമെന്ന് ഐ.ഐ.ടിയ്ക്കുള്ളില്‍ വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കോട്ടൂര്‍ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് ഉള്ളതെന്നും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!