പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെ കവിതയെ സസ്‌പെന്റ് ചെയ്ത് ബി ആര്‍ എസ്

ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ബി ആര്‍ എസ്(ഭാരത് രാഷ്ട്ര സമിതി) കെ കവിതയെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി എംഎല്‍എയായ കെ. കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും തുടര്‍ച്ചയായി നടത്തിവരുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതുകൊണ്ട് പാര്‍ട്ടി ഇക്കാര്യത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും. പാര്‍ട്ടി അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവുമാണ് തീരുമാനമെടുത്തതെന്നും ബി ആര്‍ എസ് പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി കെ കവിതയും ബി ആര്‍ എസും തമ്മില്‍ അഭിപ്രായ ഭിന്നത തുടരുകയായിരുന്നു. അടുത്തിടെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി ആര്‍ എസ് മേധാവിയുമായ കെ ചന്ദ്രശേഖര റാവുവിന് എംഎല്‍സിയും മകളുമായ കവിത എഴുതി കത്ത് ഏറെ വിവാദമായിരുന്നു.

പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി യോഗത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് കവിത കെ സി ആറിന് കത്ത് എഴുതിയത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് താഴേത്തട്ടിലുള്ള പിന്തുണ നഷ്ടമായതായും ചില ബി ആര്‍എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബി ജെ പിയെ ഒരു പ്രായോഗിക ബദലായി കാണുന്നുണ്ടെന്നും കവിത കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതെസമയം കത്ത് പുറത്ത് വന്നതിനെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കവിത രംഗത്തെത്തിയിരുന്നു.കത്ത് ചോര്‍ന്ന സംഭവത്തില്‍ ചര്‍ച്ചവേണമെന്നും കവിത ആവശ്യപ്പെട്ടിരുന്നു.

അതെസമയം തനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകളെ കുറിച്ചാണ് താന്‍ സൂചിപ്പിച്ചതെന്നുമാണ് കവിത മാധ്യമങ്ങളോട് പ്രതികരിച്ചത്. അതെസമയം കവിത നല്‍കിയ കത്തില്‍ ഇതുവരെ കെ സി ആര്‍ പ്രതികരിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top