ബ്ലാക്ക് സ്മിത്ത്  ഒഴിവ്

HIGHLIGHTS : Blacksmith Vacancy

മലപ്പുറം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ ഓപ്പണ്‍, ഇ.ടി.ബി, എസ്.സി, മുസ്ലീം, ലത്തീന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍, ഇ.ഡബ്ലിയു.എസ്, ഒ.ബി.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ബ്ലാക്ക് സ്മിത്ത് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.

എസ്.എസ്.എല്‍.സി/തത്തുല്യം, ഐ.ടി.ഐ/എന്‍ടിസി ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റര്‍/ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം) എന്നിവയാണ് യോഗ്യത. 18നും   41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 13നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!