ബേഡ്മാന് ഓസ്‌കാര്‍; എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടന്‍, ജൂലിയാന മൂര്‍ മികച്ച നടി

1CC36BA5-017C-44AA-BD3D-AC144840A13C_mw640_mh331_sലോസ് ആഞ്ചല്‍സ്: ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒമ്പത് നാമനിര്‍ദ്ദേശവുമായെത്തിയ ബേഡ്മാനാണ് മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. ബേഡ്മാന്‍ ഒരുക്കിയ അലക്‌സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

ദി തിയറി ഓഫ് എവരിതിങ് എന്ന ചിത്രത്തിലെ അഭിനയത്തിന് എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റില്‍ ആലീസ് എന്ന ചിത്രത്തിലെ കഥാപാത്രത്തെ അനശ്വരമാക്കിയ ജൂലിയാന മൂറാണ് മികച്ച നടി

വ്യത്യസ്തമായ സിനിമാവ്യാകരണവും പുതുമയുള്ള ക്യാമറക്കോണുകളും ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യമായ ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ളില്‍ ഓസ്‌കാര്‍ നേടി. വിപ്‌ലാഷിലെ അഭിനയത്തിന് ജെ കെ സിമ്മണ്‍സ് മികച്ച സഹനടനായി.

ബോയ്ഹുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാട്രീഷ്യ ആര്‍ക്കെറ്റ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം കൊണ്ട് ചിത്രീകരിച്ച് ചരിത്രം കുറിച്ച ബോയ്ഹുഡില്‍ 11 വര്‍ഷവും ഈ സിനിമയില്‍ അഭിനയിക്കുകയായിരുന്നു

Share news
error: Content is protected !!
Scroll to Top