
കോട്ടയം മെഡിക്കല്‍ കോളജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമനം നല്‍കി ഉത്തരവായി.
എഞ്ചിനീയറിംഗ് ബിരുദധാരിയായ മകന്‍ നവനീത് വി-ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മരാമത്ത് വിഭാഗത്തില്‍ തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ തസ്തികയില്‍ ജോലി നല്‍കുന്നതിനാണ് ബോര്‍ഡിന്റെ ഉത്തരവായിട്ടുളളതെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വൈക്കം അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലാവും ജോലിയില്‍ പ്രവേശിക്കുക.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടത് ഏറെ വേദനാജനകമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുകയാണ്. കുടുംബത്തിന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയിരുന്നു. അതിനൊപ്പം ജോലികൂടി നല്‍കി കുടുംബത്തിന്റെ സുരക്ഷിതത്വം സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




