HIGHLIGHTS : Bike theft: 3 arrested
പെരിന്തല്‍മണ്ണ : ജില്ലയിലെ ടൗണുകള്‍ കേന്ദ്രീകരിച്ച് രാത്രികളില്‍ ബൈക്കുകള്‍ മോഷണം നടത്തിയ കേസുകളില്‍ മൂന്നുപേര്‍ പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടില്‍ ഷംനാ ഫ് (18), കുറ്റിപ്പുറം വീട്ടില്‍ ഷാജി കൈലാസ് (19), താഴത്തുവീട്ടില്‍ അബുതാഹിര്‍ (19) എന്നിവരാ ണ് പിടിയിലായത്.
കഴിഞ്ഞ 27ന് രാത്രി പെരി ന്തല്‍മണ്ണ ടൗണില്‍ മൂസക്കുട്ടി ബസ് സ്റ്റാന്‍ഡിനുസമീപത്തു ള്ള കെട്ടിടത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേ ശിയായ വിദ്യാര്‍ഥിയുടെ ബൈക്ക് മോഷണംപോയിരു ന്നു. ഈ കേസിന്റെ അന്വേഷ് ണം നടക്കുന്നതിനിടെ രണ്ടിന് രാത്രി പൊന്ന്യാകുര്‍ശി വീടിനുസമീപം പാര്‍ക്ക് ചെയ്തിരുന്ന യുവാവി ന്റെ ബൈക്കും മോഷണംപോയി. ഈ സാഹചര്യത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപിക രിച്ച് അന്വേഷണം നടത്തുക യായിരുന്നു.
ടൗണിലും പരിസ രങ്ങളിലുമുള്ള സിസിടിവി ദൃശ്യ ങ്ങള്‍ ശേഖരിച്ചും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് വേങ്ങര കേന്ദ്രീകരിച്ച് പ്രവര്‍ ത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ഷാജി കൈലാസിന്റെ പേരില്‍ തൃശൂര്‍, തൃത്താല, താനൂര്‍ പൊ ലീസ് സ് റ്റേഷനുക ളില്‍ മോഷണ ക്കേസുക ളുണ്ട്. അടുത്തിടെ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ താണ്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വ ത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ എസ്പി ടി കെ ഷൈജു, ഇന്‍സ്‌പെ ക്ടര്‍ സുമേഷ് സുധാകരന്‍, എസ്‌ഐ ഷിജോ സി തങ്കച്ചന്‍, എഎസ്‌ഐ ഷാഹുല്‍ഹമീദ്, പ്രത്യേക അന്വേഷക സംഘ ത്തിലെ പി പ്രശാന്ത്, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കു മാര്‍, കെ ദിനേഷ്, പ്രഭുല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു