കൊല്ലം താന്നിയില്‍ വാഹനപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. കൊല്ലം പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്.
താന്നി ബീച്ചിന് സമീപത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ മൂന്ന് പേരും ഒരുമിച്ച് സഞ്ചരിച്ച ബൈക്ക് ടെട്രാ പോഡില്‍ ഇടിച്ച് വീണ നിലയിലാണ് കണ്ടെത്തിയത്.
മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണമാരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




