ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ചുകൊണ്ടിരുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ചു. താല്‍ക്കാലികമായാണ് യാത്ര നിര്‍ത്തിവെച്ചിരിക്കുന്നത്.

മതിയായ സുരക്ഷയില്ലാത്തതിനാലാണ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിച്ചു.

കാശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് യാത്ര നിര്‍ത്തിയിരിക്കുന്നത്. യാത്രക്ക് സുരക്ഷ ഒരുക്കേണ്ട സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് എഐസിസി ജറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.

സുരക്ഷ ഉറപ്പാക്കിയതിന് ശേഷം യാത്ര പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ മാസം 30 ന് ശ്രീനഗറിലായിരിക്കും ജോഡോ യാത്ര അവസാനിക്കുക എന്ന് നേരത്തെ തീരുമാനിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top