HIGHLIGHTS : Benefit to 2181 families in Tirur taluk: Minister inaugurates card distribution

താനൂര്‍ നഗരസഭ കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ഏഴ് റേഷന്‍ ഗുണഭോക്താക്കള്‍ക്ക് മന്ത്രി നേരിട്ട് ബി.പി.എല്‍ കാര്‍ഡുകള്‍ കൈമാറി.
താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്സണ്‍ സി.കെ സുബൈദ, തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ജോര്‍ജ്ജ് കെ സാമുവല്‍, തിരൂര്‍ തഹസില്‍ദാര്‍ പി.ഉണ്ണി, നഗരസഭ കൗണ്‍സിലര്‍മാരായ ഇ.കുമാരി, എ.കെ സുബൈര്‍, പി.ദിബീഷ്, പി.പി മുസ്തഫ, പിടി അക്ബര്‍, താനൂര്‍ റേഷനിങ് ഇന്‍സ്പെക്ടര്‍ കെ സി രാജന്‍ എന്നിവര്‍ സംസാരിച്ചു.
