Section

malabari-logo-mobile

ബിഇഎംഎച്ച്എസ്എസ് പുതിയ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

HIGHLIGHTS : BEMHSS inaugurated the new academic block

പരപ്പനങ്ങാടി:ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പുതിയ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടം ചെയ്തു. റവ.ഡോ.റോയിസ് മനോജ് വിക്ടര്‍ തിരുമേനി ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉസ്മാന്‍ മുഖ്യ അതിഥിയായിരുന്നു.

പി.ടി.എ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ ബിന്ദ്യ മേരി ജോണ്‍ സ്വാഗതം പറഞ്ഞു. റവ.അനില്‍ ഡേവിഡ്, റവ.സുനില്‍ പുതിയാട്ടില്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് റെനീറ്റ റെനറ്റ്, ഷെറീന സെല്‍വരാജ്, കൗണ്‍സിലര്‍മാരായ നിസാര്‍ അഹമ്മദ്, തുടിശ്ശേരി കാര്‍ത്തികേയന്‍,തിരൂരങ്ങാടി ഡിഇഒ വൃന്ദ കുമാരി.കെ, സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ജോര്‍ജ്ജ് കെ തോമസ്, സിഎസ്‌ഐ ചര്‍ച്ച് വികാരി റവ.എല്‍പി ഡെന്നി, സ്‌കൂള്‍ വിഷന്‍ 20-20 ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, എസ്ഒഎ പ്രസിഡന്റ് അരവിന്ദന്‍, സജിത് കുമാര്‍,ഡോറിസ് മനോരമ,നിഷി പി,ഡോ.സീമ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!