തീരനാടിന് അഭിമാനമായി ബാസിത്‌: എം.എസ്.സി ഇലക്ട്രോണിക് മീഡിയയിൽ ഒന്നാം റാങ്കും സ്വർണ്ണമെഡലും

താനൂർ: പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ഇലക്ട്രോണിക് മീഡിയയിൽ സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് മത്സ്യതൊഴിലാളിയുടെ മകന്.താനൂർ ഒട്ടുംപുറം കമ്പനിപ്പടി സ്വദേശിയായ കെ. പി ബാസിതാണ് തിളക്കമാർന്ന വിജയം നേടിയത്.

ദേശീയ തലത്തിൽ നടത്തിയ എൻട്രൻസ് പരീക്ഷയിലൂടെയാണ് പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബാസിതിന് അഡ്മിഷൻ ലഭിച്ചത്.

ഫാറൂഖ് കോളേജിൽ നിന്നും മൾട്ടി മീഡിയ കമ്മ്യുണിക്കേഷനിൽ ബിരുദമെടുത്ത ശേഷമാണ് ബാസിത് പോണ്ടിചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്ദര ബിരുദ പഠനത്തിന് ചേർന്നത്.

ഹയർസെക്കൻഡറി പഠനം താനൂർ ദേവധാറിലും സ്കൂൾ പഠനം എസ് എം എം എച്ച്എസ്എസ്സിലുമായിരുന്നു.

പെയിന്റിങ്, ചിത്രരചന, പോസ്റ്റർ ഡിസൈനിംഗ്‌, ഡിജിറ്റൽ ആർട്ട് എന്നിവയിലെല്ലാം ബാസിത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂൾ കലാമേള, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ, ഇന്റർ സോൺ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

ഏറെ പ്രയാസങ്ങൾക്കിടയിലും മകനെ പഠിപ്പിക്കുവാൻ താല്പര്യമെടുത്ത മത്സ്യത്തൊഴിലാളിയായ പിതാവ് കെ.പി ബഷീറാണ് ഈ വിജയത്തിൻ്റെ പിന്നിലെന്ന് ബാസിത് പറഞ്ഞു.

Share news
 • 13
 •  
 •  
 •  
 •  
 •  
 • 13
 •  
 •  
 •  
 •  
 •