
ഫറോക്ക്: മുച്ചീട്ടുകളിക്കാരന്റെ മകളിലെ ഒറ്റക്കണ്ണന്‍ പോക്കര്‍,
ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്നിലെ കുഞ്ഞുപാത്തുമ്മ , വിശ്വ വിഖ്യാതമായ മൂക്കിലെ പാചകത്തൊഴിലാളി, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമ,, ബാല്യകാല സഖിയിലെ മജീദ്, സുഹ്റ, സ്ഥലത്തെ പ്രധാന ദിവ്യനിലെ എട്ടുകാലി മമ്മൂഞ്ഞ്, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ തുടങ്ങിയ ബഷീര്‍ കഥാപാത്രങ്ങള്‍ വീണ്ടും അരങ്ങിലെത്തി.
ചാലിയം ഗവ: ഫിഷറീസ് എല്‍ പി സ്‌കൂളിലാണ് 30–ാമത് ചരമ ദിനത്തോടനുബന്ധിച്ച് ബഷീര്‍ സ്മരണ പുതുക്കി കഥാപാത്രങ്ങളെത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ കഥാപാത്രങ്ങള്‍ സ്റ്റേജില്‍ നിറഞ്ഞുനിന്നതും ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീര്‍ ഉദ്ഘാടനം ചെയ്തു.ബഷീര്‍ കഥകളും കഥാപാത്രങ്ങളും ജീവികളും മനുഷ്യമനസ്സുകളില്‍ ഏറെ സ്വാധീനം ചെലുത്തിയവയാണെന്ന് ലുബൈന ബഷീര്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്തംഗം കെ.വി.അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ പ്രധാനാധ്യാപകന്‍ പി.അബൂബക്കര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി എ.അബ്ദുള്‍ റഹീം ബഷീര്‍ കൃതികളും കോഡിനേറ്റര്‍ എം.എച്ച് മനോഷ് കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. മുന്‍ ഗ്രാമ പഞ്ചായത്തംഗം ഇസ്ഹാക്ക് ചാലിയം,പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപിക ടി . ജെ ഫാന്‍സി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് വി.ഡാലിയ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




