കോഴിക്കോട്: നിരോധിക്കപ്പെട്ട ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം, കടത്തികൊണ്ട് പോകല്‍ എന്നിവക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
ജില്ലയിലെ 3940 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1180 കിലോ ഗ്രാം നിരോധിത ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 118100 രൂപ പിഴ ഈടാക്കി. പരിശോധനയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രസാദ് പി.ടി, സീനിയര്‍ സൂപ്രണ്ടുമാരായ രവികുമാര്‍, അഭിലാഷ്, അനില്‍ കുമാര്‍, ചന്ദ്രന്‍ എന്നിവരും വിവിധ പഞ്ചായത്തുകളില്‍ പങ്കെടുത്തു.




