പൊന്നാനി പുഴക്ക് കുറുകെ പെരുന്തുരുത്തിയേയും പുറത്തൂര്‍ വാടിക്കടവിനെയും ബന്ധിപ്പിക്കുന്ന പെരുന്തുരുത്തി- വാടിക്കടവ് തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. കൈവരികളും മറ്റും തകര്‍ന്ന് അപകടാവസ്ഥയിലായതിനാലാണ് ഇതു വഴിയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ഉപയോഗിക്കുന്ന ഈ പാലത്തിലൂടെയുള്ള യാത്ര അപകടത്തിന് കാരണമാകുമെന്ന് ജില്ലാ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയറും തിരൂര്‍ തഹസില്‍ദാറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




