HIGHLIGHTS : Bajrang Poonia and Vinesh Phogat joined the Congress
ദില്ലി: ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര , ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്.
കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്‍പായി വിനേഷ് തന്റെ റെയില്‍വേ ജോലി രാജിവെച്ചിരുന്നു.