ബഹ്‌റൈനില്‍ പ്രണയം നടിച്ച് പണം തട്ടിയ കാമുകന് 12 മാസം തടവ്

ബഹ്‌റൈന്‍: പ്രണയം നടിച്ച് ബഹ്‌റൈന്‍ വനിതയെ പറ്റിച്ചയാള്‍ക്ക് തടവും പിഴയും. നാല്‍പ്പത്തെട്ടുകാരിയില്‍ നിന്നാണ് 51 കാരന്‍ പ്രണയം നടിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്തത്.

സ്ത്രീയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. 12 മാസത്തെ തടവും 11,000 ബഹ്‌റൈനി ദിനാര്‍ പിഴയുമാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

നേരത്തെയും പ്രണയം നടിച്ച് ഇയാള്‍ നിരവധി സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top