ബഹ്‌റൈനില്‍ മലയാളിയെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍

മനാമ: മലയാളി യുവാവിനെ ഹൂറയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താമരശ്ശേരി പരപ്പന്‍പൊയില്‍ അബ്ദുള്‍ സഹാദ്(29)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് സാഹിദ് മരിച്ച് കിടക്കുന്നത് കണ്ടത്. മുറിയില്‍ സാധനങ്ങളെല്ലാം വാരിവിതറിയ നിലയിലായിരുന്നു.

മൃതദേഹം സല്‍മാനിയ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top